X

ആദായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി; പാന്‍ കാഡുമായി ബന്ധിപ്പിക്കുന്നതിന് ഭാഗിക സ്റ്റേ

ആധാറില്‍ നിന്ന് വ്യക്തികളുടെ വിവരങ്ങള്‍ പുറത്തുപോകുമെന്ന ആശങ്ക വ്യാപകമാണ്. ഇത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തു. ഇക്കാര്യത്തില്‍ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കുന്നതുവരെയാണ് സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആധാര്‍ കാര്‍ഡുള്ളവര്‍ മാത്രം അത് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആധാറില്‍ നിന്ന് വ്യക്തികളുടെ വിവരങ്ങള്‍ പുറത്തുപോകുമെന്ന ആശങ്ക വ്യാപകമാണ്. ഇത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതി ഉത്തരവിലൂടെ ആധാറില്ലാത്ത പക്ഷം റിട്ടേണ്‍ സമര്‍പ്പിക്കാനാവില്ലെന്ന ആശങ്ക ഒഴിവായി.

അതേസമയം ആധാര്‍ കാഡ് ഉള്ളവര്‍ ജൂലൈ ഒന്നിനകം പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം. അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും. പാന്‍ കാര്‍ഡ് എടുക്കാനും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് അസം, ജമ്മു കശ്മീര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളേയും 80 വയസ് കഴിഞ്ഞവരേയും കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഒഴിവാക്കിയിരുന്നു. 80 വയസ് കഴിഞ്ഞവര്‍ക്കും ഇന്ത്യയില്‍ സ്ഥിരതാമസക്കാരല്ലാത്തവര്‍ക്കും ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ക്കും ഒഴിവ് ബാധകമാണ്.

This post was last modified on June 9, 2017 6:24 pm