X

ഹാഫിസ് സയിദിനെ ചുറ്റിയടിക്കാന്‍ വിടുന്ന രാജ്യവുമായി ചര്‍ച്ചയില്ല: പാകിസ്താനെതിരെ സുഷമ സ്വരാജ്

ഹാഫിസ് സയിദിനെ പോലൊരു ഭീകരനെ സ്വതന്ത്രമായി ചുറ്റിയടിക്കാന്‍ അനുവദിക്കുന്ന ഒരു രാജ്യവുമായി ഇന്ത്യക്ക് ചര്‍ച്ച നടത്താന്‍ കഴിയില്ല.

പാകിസ്താന്‍ കൊലയാളികളെ മഹത്വവത്കരിക്കുകയാണ് എന്ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുകയും നിരപരാധികളുടെ ചോരക്ക് നേരെ കണ്ണടയ്ക്കുകയുമാണ് അവര്‍. ഇന്ത്യ ചര്‍ച്ചകളോട് വിമുഖത കാട്ടുകയാണെന്ന എന്ന ആരോപണം സുഷമ സ്വരാജ് തള്ളി. ഹാഫിസ് സയിദിനെ പോലൊരു ഭീകരനെ സ്വതന്ത്രമായി ചുറ്റിയടിക്കാന്‍ അനുവദിക്കുന്ന ഒരു രാജ്യവുമായി ഇന്ത്യക്ക് ചര്‍ച്ച നടത്താന്‍ കഴിയില്ല. പാകിസ്താന്റെ മനോഭാവം കൊണ്ട് മാത്രമാണ് ചര്‍ച്ചകള്‍ തടസപ്പെട്ടത്. സ്വന്തം കുറ്റങ്ങള്‍ ഇന്ത്യക്ക് മേല്‍ ചാര്‍ത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും സുഷമ സ്വരാജ് ആരോപിച്ചു.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ യുഎന്‍ സമ്മേളനത്തിനിടെ വിദേശകാര്യ മന്ത്രിതല ചര്‍ച്ച നടത്താന്‍ ധാരണയായിരുന്നു. എന്നാല്‍ ജമ്മു കാശ്മീരില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവം അടക്കം ചൂണ്ടിക്കാട്ടിയും പാകിസ്താന്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ചും ഇന്ത്യ ഏകപക്ഷീയമായി ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു.

This post was last modified on September 29, 2018 9:08 pm