X

സ്വാമി അഗ്നിവേശിനെ ആക്രമിച്ചവരെ 18 ദിവസമായിട്ടും അറസ്റ്റ് ചെയ്തില്ല; അഗ്നിവേശ് സുപ്രീം കോടതിയിലേയ്ക്ക്

സംഭവം നടന്ന് 18 ദിവസമായിട്ടും അറസ്റ്റുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഗ്നിവേശ് കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ മാസം ഝാര്‍ഖണ്ഡില്‍ തനിക്കെതിരെ നടന്ന സംഘപരിവാര്‍ ഗുണ്ടാ ആക്രമണത്തില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി സ്വാമി അഗ്നിവേശ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സംഭവം നടന്ന് 18 ദിവസമായിട്ടും അറസ്റ്റുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഗ്നിവേശ് കോടതിയെ സമീപിക്കുന്നത്.

കടം തിരിച്ചടയ്ക്കാന്‍ സാധിക്കാത്തവരെ നിര്‍ബന്ധിതമായി പണിയെടുപ്പിക്കുന്നതിന് എതിരായ (ബോണ്ടഡ് ലേബര്‍) ജനകീയ പ്രസ്ഥാനത്തിലൂടെയും മുന്നേറ്റത്തിലൂടെയും ശ്രദ്ധേയനായ സാമൂഹ്യപ്രവര്‍ത്തകനും ഹരിയാനയിലെ മുന്‍ മന്ത്രിയുമായ സ്വാമി അഗ്നിവേശിനെ ഒരു സംഘം ബിജെപി – സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചതായാണ് പരാതി. ഹിന്ദുക്കള്‍ക്കെതിരെ സംസാരിച്ചു എന്ന് പറഞ്ഞായിരുന്നു 79 വയസുള്ള അദ്ദേഹത്തെ സംഘപരിവാര്‍ ഗുണ്ടാ സംഘം ആക്രമിച്ചത്. സ്വാമി അഗ്നിവേശിനെതിരായ സംഘപരിവാര്‍ ആക്രമണം വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.

This post was last modified on August 5, 2018 9:01 pm