X

അമിത് ഷായുടെ മകനെതിരായ വാര്‍ത്ത പ്രസിദ്ധീകരിക്കാം, ദ വയറിന് കോടതി അനുമതി

അതേസമയം വിലക്ക് നീക്കിയെങ്കിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്ന, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എന്നിങ്ങനെ പരാമര്‍ശങ്ങള്‍ വരുന്ന ഭാഗങ്ങള്‍ കോടതി സെന്‍സര്‍ ചെയ്തിട്ടുണ്ട്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായ്‌ക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് ദ വയറിന് (thewire.in) ഉണ്ടായിരുന്ന വിലക്ക് അഹമ്മദാബാദ് സിവില്‍ കോടതി നീക്കി. 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജയ് അമിത് ഷായ്ക്കുണ്ടായ അവിശ്വസനീയ ബിസിനസ് വളര്‍ച്ച പരിശോധിക്കുന്നതാണ് ദ വയറിന്റെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 12ന് ‘The Golden Touch of Jay Amit Shah’ എന്ന റിപ്പോര്‍ട്ടിന് ജയ് അമിത് ഷായുടെ ആവശ്യപ്രകാരം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് സംബന്ധിച്ച എല്ലാ പത്ര, ദൃശ്യ ഓണ്‍ലൈന്‍ മാധ്യമ ചര്‍ച്ചകളും കോടതി നേരത്തെ വിലക്കിയിരുന്നു. എന്നാല്‍ ഈ ഇന്‍ജംഗ്ഷനെ ചോദ്യം ചെയ്ത് വയര്‍ കോടതിയെ സമീപിച്ചു.

ഈ വിലക്ക് ഭരണഘടനാവിരുദ്ധമാണ് എന്ന് വയര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുജനങ്ങള്‍ക്ക് ലഭ്യമായ ഔദ്യോഗിക വിവരങ്ങള്‍ വച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം വിലക്ക് നീക്കിയെങ്കിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്ന, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എന്നിങ്ങനെ പരാമര്‍ശങ്ങള്‍ വരുന്ന ഭാഗങ്ങള്‍ കോടതി സെന്‍സര്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയെ സമീപിക്കാന്‍ സമയം വേണമെന്നും ഇന്‍ജംഗ്ഷന്‍ ഒരു മാസത്തേയ്ക്ക് കൂടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. 15 ദിവസത്തേയ്ക്ക് വേണമെങ്കില്‍ നീട്ടാമെന്നായി കോടതി. എന്നാല്‍ ഒരു ദിവസത്തേയ്ക്ക് പോലും നീട്ടാന്‍ പാടില്ലെന്ന് വയര്‍ വാദിച്ചു.

This post was last modified on December 23, 2017 6:06 pm