X

കളക്ടര്‍ അനുപമയുടെ നിര്‍ദ്ദേശം വിശ്വാസികള്‍ അംഗീകരിച്ചു, മാന്ദാമംഗലത്ത് ഓര്‍ത്തഡോക്‌സ് – യാക്കോബായ സംഘര്‍ഷത്തില്‍ അയവ്‌

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭ വിശ്വാസികള്‍ തമ്മിലുള്ള പള്ളി തര്‍ക്കങ്ങള്‍ക്കിടെ, തൃശൂരിലെ മാന്ദാമംഗലത്തെ സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനം. കളക്ടര്‍ ടിവി അനുപമയുമായി യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ കളക്ടര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശം ഇരുകൂട്ടരും അംഗീകരിച്ചതോടെയാണ് സംഘര്‍ഷം അയഞ്ഞതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയുടെ അവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണിത്.

യാക്കോബായ വിശ്വാസികള്‍ക്ക് പള്ളിയില്‍ ആരാധനയ്ക്ക് സൗകര്യം നല്‍കണമെന്ന ആവശ്യം സഭ പ്രതിനിധികള്‍ കളക്ടര്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്. ഇതുവരെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരു 42 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയച്ചേക്കും. കോടതി തീര്‍പ്പ് കല്‍പ്പിച്ച ശേഷമേ അവകാശ പ്രശ്നത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാകൂ എന്ന് കളക്ടര്‍ അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് അടക്കം 120 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയിലെ സംഘര്‍ഷത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു. പള്ളിക്കുള്ളില്‍ കുഴഞ്ഞുവീണ ഒരാളുടെ നില ഗുരുതരമാണ്.

This post was last modified on January 18, 2019 9:44 pm