X

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് തന്നെ പീഡിപ്പിക്കുന്നതായി ഭാര്യ; വിവാഹമോചനത്തിന് ഹര്‍ജി നല്‍കി

വിവാഹമോചനം ആവശ്യപ്പെട്ട് നീതി, ന്യൂഡല്‍ഹിയിലെ തീസ് ഹസാരി കോടതിയെ സമീപിച്ചു.

ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ നീതി. സിഎന്‍എന്‍ ന്യൂസ് 18 ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വിവാഹമോചനം ആവശ്യപ്പെട്ട് നീതി, ന്യൂഡല്‍ഹിയിലെ തീസ് ഹസാരി കോടതിയെ സമീപിച്ചു.

25 വര്‍ഷത്തെ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം അവസാനിപ്പിച്ചാണ് 2018 മാര്‍ച്ചില്‍ ബിപ്ലബ് ദേബിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നത്. വിവാദ പ്രസ്താവനകളിലൂടെ ബിപ്ലബ് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

This post was last modified on April 26, 2019 5:10 pm

Related Post
Leave a Comment