X

ഔദ്യോഗിക വസതിയില്‍ പശുക്കളെ വളര്‍ത്താന്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്; 5000 കുടുംബങ്ങള്‍ക്ക് പശുക്കളെ നല്‍കും

ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രചോദനമാകും. പോഷകാഹാരക്കുറവ് പരിഹരിക്കപ്പെടും - ബിപ്ലബ് ദേബ്

താനും കുടുംബവും മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ പശുക്കളെ വളര്‍ത്താന്‍ പോകുന്നതായാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പ്രഖ്യാപനം. പശുക്കളെ വളര്‍ത്തി അവയുടെ പാല്‍ തങ്ങള്‍ ഉപയോഗിക്കുമെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രചോദനമാകും. പോഷകാഹാരക്കുറവ് പരിഹരിക്കപ്പെടും. 5000 കുടുംബങ്ങള്‍ക്ക് പശുക്കളെ വിതരണം ചെയ്യുമെന്ന് ബിപ്ലബ് പറഞ്ഞു. പശുവളര്‍ത്തല്‍ മറ്റേത് വ്യവസായങ്ങളേക്കാളും ഗുണം ചെയ്യും. വലിയ വ്യവസായങ്ങളെ എതിര്‍ക്കുന്നില്ല. എന്നാല്‍ 2000 പേര്‍ക്ക് ജോലി കൊടുക്കാന്‍ 10000 കോടിയിലധികം രൂപ നിക്ഷേപമായി വേണ്ടി വരും – ബിപ്ലബ് ദേബ് പറഞ്ഞു. ഔദ്യോഗിക വസതിയില്‍ പശു വളര്‍ത്തുന്ന ആദ്യത്തെ മുഖ്യമന്ത്രിയല്ല ബിപ്ലബ് ദേബ്. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ പാറ്റ്‌നയിലെ ഔദ്യോഗിക വസതിയില്‍ ലാലുപ്രസാദ് യാദവ് പശു വളര്‍ത്തിയിരുന്നു. ഇന്റര്‍നെറ്റും സാറ്റലൈറ്റുകളും മഹാഭാരത കാലത്ത് തന്നെയുണ്ടായിരുന്നു എന്ന് ബിപ്ലബ് പറഞ്ഞിരുന്നു.

This post was last modified on November 5, 2018 4:38 pm

Related Post
Leave a Comment