X

ട്രംപ്-കിം കൂടിക്കാഴ്ച; ചരിത്രപ്രധാനമെന്ന് ചൈന

ദക്ഷിണ കൊറിയയില്‍ പ്രചരിക്കുന്ന ഊഹാപോഹം ട്രംപും കിമ്മും ഒപ്പുവെച്ചത് സമാധാന ഉടമ്പടിയാണ് എന്നാണ്

ട്രംപ് കിം കൂടിക്കാഴ്ചയെ ചരിത്രപരം എന്നാണ് ചൈന വിശേഷിപ്പിച്ചത്. രണ്ടു നേതാക്കള്‍ക്ക് ഒന്നിച്ചു ഇരിക്കാന്‍ കഴിഞ്ഞതും തുല്യമായ നിലയില്‍ സംസാരിക്കാന്‍ കഴിഞ്ഞതും നിര്‍ണ്ണായക പ്രധാന്യമുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് ലി പറഞ്ഞു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് ചൈനയുടെ പിന്തുണയും വാംഗ് ലി ആവര്‍ത്തിച്ചു.

സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ഉടമ്പടി ഒപ്പുവെച്ചതിന് ശേഷം ട്രംപ് പറഞ്ഞത് ‘സമഗ്രം’ എന്നാണ്. അതിനര്‍ത്ഥം ആണവ നിരായുധീകരണം മാത്രമല്ല മനുഷ്യാവകാശ ലംഘനങ്ങള്‍, ഉപരോധം, സാമ്പത്തിക സഹായം തുടങ്ങിയവയെല്ലാം കൂട്ടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തിട്ടുണ്ടാകും എന്നാണ്. എന്തായാലും ഉടമ്പടിയില്‍ എന്തു എന്നത് ഇപ്പോഴും നിഗൂഡമായി തുടരുകയാണ്.

അതേസമയം ദക്ഷിണ കൊറിയയില്‍ പ്രചരിക്കുന്ന ഊഹാപോഹം ട്രംപും കിമ്മും ഒപ്പുവെച്ചത് സമാധാന ഉടമ്പടിയാണ് എന്നാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

EXPLAINER: എന്താണ് കൊറിയയില്‍ നടന്നത്?

This post was last modified on June 12, 2018 12:29 pm