X

മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള വിലക്കിന് യുഎസ് സുപ്രീംകോടതിയുടെ അംഗീകാരം

ഉത്തരകൊറിയ, വെനിസ്വെല എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആറ് മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് പൂര്‍ണമായും നടപ്പാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. രണ്ട് കീഴ്‌ക്കോടതികള്‍ നേരത്തെ ട്രംപ് ഗവണ്‍മെന്റിന്റെ ഉത്തരവിന് ഇളവ് ഏര്‍പ്പെടുത്തിയിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളെ കാണാനായി അമേരിക്ക സന്ദര്‍ശിക്കാന്‍ ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അവസരം ഒരുക്കുന്ന തരത്തിലായിരുന്നു അത്. ഹവായ്, മേരിലാന്റ് ഫെഡറല്‍ കോടതികളാണ് ഉത്തരവ് നടപ്പാക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നത്. സിറിയ, ലിബിയ, ഇറാന്‍, യെമന്‍, ചാഡ്, സൊമാലിയ എന്നീ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഉത്തരകൊറിയ, വെനിസ്വെല എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ട്രംപ് അമേരിക്കയെ 50 വര്‍ഷം പുറകോട്ട് നടത്തി; വിഭാഗീയ രാഷ്ട്രീയം തള്ളിക്കളയണമെന്നും ഒബാമ

This post was last modified on December 5, 2017 9:09 am