X

കേന്ദ്രസര്‍ക്കാരിന്റെ ബാങ്ക് സഹായം തട്ടിപ്പ്, കോര്‍പ്പറേറ്റ് കൊള്ളയുടെ നഷ്ടം സാധാരണക്കാരെ കൊണ്ട് നികത്താന്‍: യെച്ചൂരി

അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്ക് പ്രകാരം പലിശയടക്കം കൂട്ടിയാല്‍ ഇത് 10 ലക്ഷം കോടിയിലധികം വരും. ഇത് തിരിച്ചുപിടിക്കാന്‍ ആവശ്യമായി നടപടി സ്വീകരിക്കുന്നതിന് പകരം പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ശ്രമിക്കുകയാണ്.

പൊതുമേഖലാ ബാങ്കുകള്‍ക്ക് 2.11 ലക്ഷം കോടി രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം വെറും തട്ടിപ്പും കോര്‍പ്പറേറ്റ് കൊള്ളയുടെ നഷ്ടം നികത്താന്‍ വേണ്ടി സാധാരണക്കാരുടെ പണം കൊള്ളയടിക്കാനുള്ള പരിപാടിയുടെ ഭാഗവുമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചരി. ഇത് Economics അല്ലെന്നും #Jumlanomics യെച്ചൂരി അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

അഞ്ച് ലക്ഷം കോടിയിലധികം രൂപ നിഷ്‌ക്രിയ ആസ്തിയായി (തിരിച്ചടക്കാത്ത വായ്പ) നിലവിലുണ്ടെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പുറത്തുവരുമ്പോളാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിക്കുന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്ക് പ്രകാരം പലിശയടക്കം കൂട്ടിയാല്‍ ഇത് 10 ലക്ഷം കോടിയിലധികം വരും. ഇത് തിരിച്ചുപിടിക്കാന്‍ ആവശ്യമായി നടപടി സ്വീകരിക്കുന്നതിന് പകരം പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 2 ലക്ഷം കോടി കോര്‍പ്പറേറ്റ് വായ്പാ കടമാണ് എഴുതിത്തള്ളിയത്. ഇപ്പോള്‍ 2.11 ലക്ഷം കോടി സര്‍ക്കാര്‍ നീക്കിവക്കുന്നു.

മൂലധന നിക്ഷേപമുണ്ടായത് കൊണ്ട് വളര്‍ച്ചയുണ്ടാകില്ല. ഉല്‍പ്പന്നം മാര്‍ക്കറ്റിലെത്തിക്കണം. ആളുകള്‍ക്ക് അത് വാങ്ങാനുള്ള ശേഷിയുണ്ടാകണം. മൂലധന നിക്ഷേപമുണ്ടായത് കൊണ്ട് വളര്‍ച്ചയുണ്ടാകില്ല. ഉല്‍പ്പന്നം വിപണിയിലെത്തിക്കണം. ആളുകള്‍ക്ക് അത് വാങ്ങാനുള്ള ശേഷിയുണ്ടാകണം. ആ വാങ്ങല്‍ശേഷി വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു. ആളുകള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ എത്ര മൂലധന നിക്ഷേപം ഉണ്ടായാലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാന്‍ കഴിയുകയോ ഇല്ല. ഇതാണ് സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ് എന്ന് പറയാന്‍ കാരണം – യെച്ചൂരി പറഞ്ഞു.

This post was last modified on October 25, 2017 3:49 pm