X

വിശാല്‍ സിക്ക ഇന്‍ഫോസിസ് സിഇഒ സ്ഥാനം രാജിവച്ചു

യുബി പ്രവീണ്‍ റാവു ഇടക്കാല സിഇഒയും എംഡിയുമായി നിയമിതനായി

ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാല്‍ സിക്ക തല്‍സ്ഥാനങ്ങള്‍ രാജിവച്ചു. യുബി പ്രവീണ്‍ റാവു ഇന്‍ഫോസിസിന്റെ ഇടക്കാല എംഡിയും സിഇഒയുമായി ചാര്‍ജ് എടുത്തു. സിക്കയുടെ രാജിക്കാര്യം ഇന്നുരാവിലെയാണ് കമ്പനി പുറത്തുവിട്ടത്. സിക്കയുടെ പിന്‍ഗാമിയെ ഉടന്‍ കണ്ടെത്തുമെന്നും അറിയിച്ചു. വിശാല്‍ സിക്കയെ ഇന്‍ഫോസിസിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി നിയമിച്ചിട്ടുണ്ട്.

സിക്കയുടെ രാജിക്കത്ത് ഇന്‍ഫോസിസ് ഭരണസമിതി അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കുകയായിരുന്നു. ഇന്‍ഫോസിസിന്റെ ഓഹരികളില്‍ ആറ് ശതമാനം വിലയിടിവുണ്ടായതിന് പിന്നാലെയാണ് സിക്ക രാജിക്കത്ത് നല്‍കിയത്. ഇന്ന് രാവിലെ 9.30 വരെ നടന്ന വ്യാപാരത്തില്‍ ഓഹരിയുടെ വില 1021.50 രൂപയില്‍ നിന്നും 959.20 രൂപയായാണ് കുറഞ്ഞത്. സിക്കയുടെ പ്രവര്‍ത്തികളില്‍ മുന്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തി ഉള്‍പ്പെടെ പലരും അതൃപ്തി അറിയിച്ചിരുന്നു. ആരോപണങ്ങളില്‍ മനംമടുത്താണ് തന്റെ രാജിയെന്ന് സിക്കയുടെ കത്തില്‍ വിശദമാക്കിയിട്ടുണ്ട്.

This post was last modified on August 18, 2017 10:35 am