X

വിഴിഞ്ഞം കരാര്‍: സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു

മുന്‍ ഹൈക്കോടതി ജഡ്ജി സിഎന്‍ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ കമ്മീഷനെയാണ് നിയോഗിച്ചിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതി കരാര്‍ സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ഹൈക്കോടതി ജഡ്ജി സിഎന്‍ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ കമ്മീഷനെയാണ് നിയോഗിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കന്നുകാലി വില്‍പ്പന നിയന്ത്രണം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ ലംഘനവും സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റവുമാണ്. പാര്‍ലമെന്റിന് നിയമനിര്‍മ്മാണ അധികാരമില്ലാത്തതും സംസ്ഥാന നിയമസഭകളുടെ അധികാരപരിധിയില്‍ പെട്ടതുമാണ് കന്നുകാലി വില്‍പ്പനയും അറവുശാലകളുമെല്ലാം – മുഖ്യമന്ത്രി പറഞ്ഞു.

This post was last modified on May 31, 2017 1:04 pm