X

“രാമക്ഷേത്രത്തിന് മാത്രം വോട്ട്”: രാജ്‌നാഥ് സിംഗിന്റെ പ്രസംഗം തടസപ്പെടുത്തി

നാല് മിനുട്ടോളം രാജ്‌നാഥ് സിംഗിന്റെ പ്രസംഗം പ്രതിഷേധക്കാര്‍ തടസപ്പെടുത്തി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ജോ മന്ദിര്‍ ബനായേഗാ, വോട്ട് ഉസീ കോ ജായേഗാ (ആരാണോ ക്ഷേത്രം നിര്‍മ്മിക്കുന്നത്, വേട്ട് അവര്‍ക്ക്) എന്ന മുദ്രാവാക്യങ്ങളുമായി ഒരു സംഘം ലക്‌നൗവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസംഗം തടസപ്പെടുത്തി. ലക്‌നൗവില്‍ നിന്നുള്ള എംപിയായ രാജ്‌നാഥ് സിംഗ്, യുവ് കുംഭ് പരിപാടിയില്‍ പ്രസംഗിക്കവേയാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമുണ്ടായത്. നാല് മിനുട്ടോളം രാജ്‌നാഥ് സിംഗിന്റെ പ്രസംഗം പ്രതിഷേധക്കാര്‍ തടസപ്പെടുത്തി.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാമക്ഷേത്രം നിര്‍മ്മിച്ചാലേ ബിജെപി അധികാരത്തിലുണ്ടാകൂ എന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ആര്‍എസ്എസും മറ്റ് സംഘപരിവാര്‍ സംഘടനകളും ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.

വീഡിയോ:

This post was last modified on December 24, 2018 10:43 am

Related Post
Leave a Comment