X

ഞങ്ങള്‍ ചൈനയ്‌ക്കൊപ്പം, സ്വാതന്ത്ര്യം വേണ്ട, വികസനം മതി: ദലൈ ലാമ

പഴയ കാലത്തെ പറ്റി ഇനി പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് ഭാവിയെ പറ്റി സംസാരിക്കാമെന്നും ദലൈലാമ പറഞ്ഞു.

ചൈനയില്‍ നിന്ന് സ്വതന്ത്രമാകാന്‍ ടിബറ്റന്‍ ജനത ആഗ്രഹിക്കുന്നില്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. അതേസമയം ടിബറ്റിന് കൂടുതല്‍ വികസനം അനിവാര്യമാണെന്നും ദലൈലാമ പറഞ്ഞു. ചില തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ചൈനയുമായി ടിബറ്റിന് സുദൃഢമായ ബന്ധമാണുള്ളത്. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഏര്‍പ്പെടുത്തിയ പരിപാടിയില്‍ സംസാരിക്കവേ ദലൈ ലാമ പറഞ്ഞു.

പഴയ കാലത്തെ പറ്റി ഇനി പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് ഭാവിയെ പറ്റി സംസാരിക്കാമെന്നും ദലൈലാമ പറഞ്ഞു. ടിബറ്റിന് വ്യത്യസ്തമായ സംസ്‌കാരവും പൈതൃകവുമാണുള്ളത്. ചൈന അത് മാനിക്കണമെന്നും ദലൈലാമ ആവശ്യപ്പെട്ടു. ചൈനാക്കാര്‍ അവരുടെ രാജ്യത്തെ സ്‌നേഹിക്കുന്നു. ടിബറ്റന്‍ ജനത ടിബറ്റിനേയും സ്‌നേഹിക്കുന്നു. ഏതാനും ദശകങ്ങളായി ചൈനയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. രാജ്യം ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണെന്നും ദലൈ ലാമ അഭിപ്രായപ്പെട്ടു.

This post was last modified on November 23, 2017 6:38 pm