X

ദുരന്തബാധിത മേഖലയില്‍ മുഖ്യമന്ത്രി വരാത്തതെന്ത്? കടകംപള്ളി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി

എല്ലായിടത്തും മുഖ്യമന്ത്രി തന്നെ എത്തണമെന്ന് നിര്‍ബന്ധമൊന്നുമില്ലെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും എത്തി ജനങ്ങളെ ആശ്വസിപ്പിക്കുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും കടകംപള്ളിയുടെ മറുപടി. മുഖ്യമന്ത്രി പോകേണ്ടയിടത്ത് പോകുന്നുണ്ടെന്നും കടകംപള്ളി പറഞ്ഞു.

തിരുവനന്തപുരത്ത് തന്നെ ഉണ്ടായിട്ടും പൂന്തുറയടക്കമുള്ള ഒഖി ചുഴലിക്കാറ്റ് ദുരന്തബാധിത മേഖലയില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് പോകുന്നില്ല. എന്തുകൊണ്ട് ദുരന്തബാധിതരായ ജനങ്ങളെ കണ്ട് സംസാരിക്കാന്‍ തയ്യാറാകുന്നില്ല എന്നാണ് മനോരമ ന്യൂസ് ചര്‍ച്ചയില്‍ വാര്‍ത്താവതാരകയുടെ ചോദ്യം. കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ് സംഭവം. എല്ലായിടത്തും മുഖ്യമന്ത്രി തന്നെ എത്തണമെന്ന് നിര്‍ബന്ധമൊന്നുമില്ലെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും എത്തി ജനങ്ങളെ ആശ്വസിപ്പിക്കുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും കടകംപള്ളിയുടെ മറുപടി.

മുഖ്യമന്ത്രി പോകേണ്ടയിടത്ത് പോകുന്നുണ്ടെന്നും കടകംപള്ളി മറുപടി പറഞ്ഞു. സ്വാഭാവികമായും മുഖ്യമന്ത്രി പോകേണ്ടാത്തയിടമാണ് അതെന്നാണ് താന്‍ പറഞ്ഞതെന്ന വ്യഖ്യാനത്തിന് അവസരമൊരുക്കുകയായിരുന്നു മന്ത്രി. ഇതില്‍ പിടിച്ച് കോണ്‍ഗ്രസ് നേതാവ് കെവി തോമസ് എംപിയോട് അവതാരകയുടെ ചോദ്യം. പ്രകോപിതനായ കടകംപള്ളി ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. നേരത്തെ ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ കടകംപള്ളിയെയും മന്ത്രി മേഴ്സിക്കുട്ടി അമ്മയെയും മറ്റും നാട്ടുകാര്‍ കൂവി വിളിച്ചിരുന്നു.

ഒഖിയെ നേരിടാന്‍ ദുരന്ത നിവാരണ ഡിപ്ലോമ പോര സാര്‍

This post was last modified on December 4, 2017 12:01 pm