X

എന്തുകൊണ്ട് മിന്നലാക്രമണം നടത്തിയില്ല? മന്‍മോഹന്‍സിംഗിനോട് മോദി

മുംബൈ ആക്രമണത്തിന് ശേഷം മിന്നലാക്രമണ പദ്ധതിയുമായി ഇന്ത്യന്‍ വ്യോമസേന അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സമീപിച്ചിരുന്നു

മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് എന്തുകൊണ്ട് മിന്നലാക്രമണത്തിന് ധൈര്യം കാണിച്ചില്ല എന്നു നരേന്ദ്ര മോദി മന്‍ മോഹന്‍സിംഗിനോട്. സൈന്യം തയ്യാറായിരുന്നിട്ടും അന്നത്തെ പ്രധാനമന്ത്രി അതിനു തയ്യാറായില്ലെന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചരണത്തിനിടെ മോദി പറഞ്ഞു. “മുംബൈ ആക്രമണത്തിന് ശേഷം മിന്നലാക്രമണ പദ്ധതിയുമായി ഇന്ത്യന്‍ വ്യോമസേന അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സമീപിച്ചിരുന്നു. എന്നാല്‍ യുപിഎ ഗവണ്‍മെന്‍റ് അതിനുള്ള ധൈര്യം കാണിച്ചില്ല”

ആരുടെ ഉപദേശ പ്രകാരമാണ് അത്തരമൊരു തീരുമാനം മന്‍മോഹന്‍സിംഗ് എടുത്തത് എന്നു വെളിപ്പെടുത്തണം എന്നു നവ്ലാഖിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ചുകൊണ്ട് മോദി പറഞ്ഞു.

ഉറി ആക്രമണത്തിന് ശേഷം എന്റെ സര്‍ക്കാര്‍ മിന്നല്‍ ആക്രമണം നടത്താന്‍ തയ്യാറായി. പാകിസ്ഥാന്റെ അതിര്‍ത്തിക്കുള്ളിലെ നിരവധി ഭീകര ക്യാമ്പുകള്‍ തകര്‍ക്കപ്പെട്ടു. പാക്കിസ്ഥാന്റെ ഭാഗത്ത് പരാമാവധി നഷ്ടം ഉണ്ടാക്കി യാതൊരു പരിക്കുമില്ലാതെയാണ് നമ്മുടെ സൈനികര്‍ തിരിച്ചെത്തിയത്” മോദി പറഞ്ഞു.

മോദി, താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്; ആര്‍എസ്എസിന്റെ കവല പ്രാസംഗികനല്ല

This post was last modified on December 11, 2017 11:48 am