വിവാഹിതയായ സ്ത്രീയുമായുള്ള പുരുഷന്റെ ലൈംഗികബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കിയിരിക്കുന്ന ഐപിസി 497ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ന്യായീകരിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ എംജിആര്‍ നഗറില്‍ താമസിക്കുന്ന പുഷ്പലത (24) ആണ് ഭര്‍ത്താവ് ഫ്രാങ്ക്‌ളിനുമായുള്ള തര്‍ക്കത്തിനൊടുവില്‍ ജീവനൊടുക്കിയത്. അതേസമയം ഇതേ സുപ്രീം കോടതി വിധി പ്രകാരം തന്നെ ഭര്‍ത്താവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെങ്കിലും പങ്കാളികള്‍ തമ്മിലുള്ള വിവാഹമോചനത്തിന് അത് കാരണമായേക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.
ഫ്രാങ്ക്‌ളിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പുഷ്പലത മനസിലാക്കിയതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പൊലീസില്‍ പരാതി നല്‍കുമെന്ന് പുഷ്പലത പറഞ്ഞപ്പോള്‍ സുപ്രീം കോടതി വിധി ഉള്ളതിനാല്‍ ഒന്നും ചെയ്യാനാവില്ല എന്നായിരുന്നു ഫ്രാങ്ക്‌ളിന്റെ മറുപടി.
This post was last modified on October 1, 2018 7:31 am
Leave a Comment