ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് 24 മണിക്കൂര്‍ സമയം തരുമെന്നും സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. സര്‍ക്കാര്‍ തന്ത്രി കുടുംബവുമായി നടത്തുന്ന ചര്‍ച്ചയില്‍ വിശ്വാസമില്ല. നട തുറക്കുന്ന ഈ മാസം 18ന് വിശ്വാസികള്‍ എന്ത് നിലപാട് എടുത്താലും ബിജെപി പിന്തുണയ്ക്കും. എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്രയോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ശ്രീധരന്‍ പിള്ള ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം പട്ടത്ത് നിന്ന് സെക്രട്ടറിയേറ്റിലേയ്ക്കാണ് യാത്ര. ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു അടക്കമുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരം, പട്ടത്ത് നിന്ന് സെക്രട്ടറിയേറ്റിലേക്ക്/ വീഡിയോ
This post was last modified on October 15, 2018 6:23 pm
Leave a Comment