X

“ഞങ്ങള്‍ പറഞ്ഞപ്പോള്‍ കേട്ടില്ല, രാജാവും തന്ത്രിയും പറഞ്ഞപ്പോള്‍ കേട്ടു, ഇതോ നവോത്ഥാനം?”: പിണറായിയോട് ചെന്നിത്തല

ചിത്തിര ആട്ട പൂജയുടെ സമയത്ത് ശബരിമലയുടെ നിയന്ത്രണം ആര്‍എസ്എസിനായിരുന്നു. ഇതിന് ഉത്തരവാദി സര്‍ക്കാരാണ്. അതേസമയം ശബരിമലയില്‍ സര്‍ക്കാര്‍ പൊലീസ് രാജ് നടപ്പാക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ആര്‍എസ്എസും ബിജെപിയും ശബരിമലയെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റുമ്പോള്‍ സിപിഎം ശബരിമലയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊറുക്കാനാവാത്ത തെറ്റാണ് ബിജെപിയുടെ ഇന്നത്തെ ഹര്‍ത്താല്‍ എന്നും ശശികലയെ അറസ്റ്റ് ചെയ്ത് ആളാക്കുകയാണ് സര്‍ക്കാര്‍ എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആര്‍ക്കും അറിയാത്ത ശശികലയെ അറസ്റ്റ് ചെയ്ത് ആളാക്കിയത് സര്‍ക്കാരാണ്. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ്. പുലര്‍ച്ചെ നാല് മണിക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ ദുരിതത്തിലാക്കി. ഭക്ഷണവും വാഹനവും കിട്ടാതെ ജനങ്ങള്‍ വലഞ്ഞു.

ചിത്തിര ആട്ട പൂജയുടെ സമയത്ത് ശബരിമലയുടെ നിയന്ത്രണം ആര്‍എസ്എസിനായിരുന്നു. ഇതിന് ഉത്തരവാദി സര്‍ക്കാരാണ്. അതേസമയം ശബരിമലയില്‍ സര്‍ക്കാര്‍ പൊലീസ് രാജ് നടപ്പാക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രശ്‌നം പരിഹരിക്കാനുള്ള ഏക മാര്‍ഗം ഭരണഘടനാ ഭേദഗതിയാണ്. ശ്രീധരന്‍ പിള്ള ഇവിടെക്കിടന്ന് വെറുതെ ബഹളമുണ്ടാക്കാതെ അവിടെ ചെന്ന് നരേന്ദ്ര മോദിയെ കാണണം. സുപ്രീം കോടതി വിധി വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമായിരുന്നു. വൈകി വന്ന വിവേകം പോലെയാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്. ഞങ്ങളടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അത് ചെയ്തില്ല. രാജാവും തന്ത്രിയും പറഞ്ഞപ്പോള്‍ ചെയ്തു. ഇതാണോ നവോത്ഥാനമെന്നും ചെന്നിത്തല പരിഹസിച്ചു.

This post was last modified on November 17, 2018 12:55 pm