രാഖി വധക്കേസിൽ മുഖ്യപ്രതി അഖിലിനെ അമ്പൂരിയിൽ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. സ്ഥലത്ത് കൂടിയിരുന്ന നാട്ടുകാർ അഖിലിനെ കല്ലെറിയുകയും കൂക്കിവിളിക്കുകയും ചെയ്തു. കൊലപ്പെടുത്താൻ അഖിലും രാഹുലും ഉപയോഗിച്ച കയർ കണ്ടെത്താനായിരുന്നു തെളിവെടുപ്പ്. എന്നാൽ ഇത് സാധിക്കാതെയാണ് പൊലീസ് മടങ്ങിയത്.
മുന്‍ സീറ്റിലിരുന്ന രാഖിയെ പിന്നില്‍ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോള്‍ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയെന്നുമാണ് അഖില്‍ പോലീസിനോടു പറഞ്ഞത്. കയർ ഉപയോഗിച്ചും ശ്വാസം മുട്ടിച്ചെന്ന് പ്രതികളുടെ മൊഴിയിലുണ്ട്. ഈ കയർ കണ്ടെടുക്കാനായിരുന്നു തെളിവെടുപ്പ്.
കൃത്യം നടത്തിയ ശേഷം അഖിൽ താൻ ജോലി ചെയ്യുന്ന ഡൽഹിയിലെ സൈനികകേന്ദ്രത്തിലേക്കെന്ന പേരിൽ പോയിരുന്നു. എന്നാൽ അന്വേഷണത്തില്‍ ഇയാൾ ജോലിയിൽ തിരികെ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസിന് വിവരം കിട്ടി.
പൂവാര്‍ പുത്തന്‍ കടയില്‍ ചായക്കട നടത്തിയിരുന്ന രാജന്‍ എന്ന മോഹനന്റെ രണ്ടാമത്തെ മകളായ രാഖിയും (30) അമ്പൂരിയില്‍ അമ്പൂരി തട്ടാന്‍മുക്ക് അശ്വതി ഭവനില്‍ രാജപ്പന്‍ നായരുടെ രണ്ടാമത്തെ മകനും സൈനികനുമായ അഖിലും (25) കഴിഞ്ഞ ഫെബ്രുവരി 15ന് വിവാഹിതരായിരുന്നു. ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കറുത്ത ചരടില്‍ താലി കെട്ടി രാഖിയും അഖിലും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞു വരികയായിരുന്നു.
എന്നാല്‍ അഖില്‍ വേറെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസ്സിലാക്കിയപ്പോള്‍ രാഖി അത് തടയാന്‍ ശ്രമിക്കുകയും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തു. വിവാഹം നിശ്ചയിച്ചത് അറിഞ്ഞ് അഖിലിന്റെ പ്രതിശ്രുത വധുവിനോട് വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് രാഖി നേരിട്ട് കണ്ട് പറഞ്ഞിരുന്നു. ജൂണ്‍ 21ന് ജോലി സ്ഥലത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെക്കുറിച്ച് പീന്നീട് അറിയുന്നത് ഒരുമാസത്തിന് ശേഷം (ജൂലൈ 23) കൊല്ലപ്പെട്ടുവെന്നാണ്.
Leave a Comment