കാവിവേഷം ധരിച്ചെത്തിയ അക്രമികൾ ദളിത് ബാലനെ കെട്ടിയിട്ട് തല്ലിയതായി റിപ്പോർട്ട്. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ക്രൂരമായ മർദ്ദനമാണ് ചെറിയ കുട്ടിക്ക് ഏൽക്കേണ്ടി വന്നതെന്ന് വീഡിയോയിൽ കാണാം.
അതെസമയം പൊലീസ് കേസ്സെടുത്തിട്ടുള്ളത് അക്രമത്തിനെതിരായ ബാലനെതിരെയാണ്. ഇയാൾ ഒരു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. പോക്സോ നിയമപ്രകാരമാണ് കേസ്. കുട്ടിയെ ജിവനൈൽ ഹോമിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു.
നിപ കേരളത്തില്‍ സൃഷ്ടിക്കുന്ന സാമൂഹിക, മാനസിക പ്രശ്നങ്ങള്‍
അതെസമയം ഈ പയ്യൻ ഒരു ഹിന്ദു ക്ഷേത്രത്തിലേക്ക് കയറാൻ ശ്രമിച്ചെന്ന് മറ്റുചില റിപ്പോർട്ടുകൾ പറയുന്നു. ഇതാണ് ഉയർന്ന ജാതിക്കാരെ പ്രകോപിപ്പിക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തത്.
This post was last modified on June 5, 2019 5:01 pm
Leave a Comment