X

മതമൗലികവാദികൾ സ്വതന്ത്രാവിഷ്കാരങ്ങളെ ഭയക്കുന്നു; കിത്താബ് നാടകത്തിന് പിന്തുണയുമായി ഡിവൈഎഫ്ഐ

പിന്തിരിപ്പൻ പ്രവണതയ്‌ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കിത്താബ് നാടകവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെട്ട് ഡിവൈഎഫ്ഐ. നാടകത്തിനെതിരെ കലാപമുയർത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു. സ്വതന്ത്ര ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് പ്രതിഷേധാർഹമാണെന്ന് പ്രസ്താവന പറഞ്ഞു.

ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന ആക്രമണങ്ങൾക്ക് ശക്തി പകരാൻ മാത്രമേ കിത്താബിനെതിരായ മതസംഘടനകളുടെ നിലപാട് സഹായിക്കൂ എന്ന് ഡിവൈഎഫ്ഐയുടെ പ്രസ്താവന പറയുന്നു.

പ്രസ്താവനയുടെ പൂർണരൂപം

‘കിതാബ്’ നാടകത്തിനെതിരെ,കലാപമുയർത്തുന്നത് അംഗീകരിക്കാനാകില്ല. മത മൗലികവാദ സംഘടനകൾ സ്വതന്ത്രമായ ആവിഷ്കാരങ്ങളെ എക്കാലവും എതിർത്തതാണ് ചരിത്രം.ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കു ഊർജ്ജം പകരാൻ മാത്രമേ, കിതാബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂ.ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുള്ളതാണ്.അത് സെലക്ടീവാകാൻ പാടില്ല,”കിതാബ് “നാടകം അവതരിപ്പിക്കാനാകാതെ വിതുമ്പുന്ന വിദ്യാർഥിനികളെ നമ്മൾ കണ്ടു. സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാർഹമാണ്.

ഡിവൈഎഫ്ഐ എക്കാലവും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലപാടെടുത്ത സംഘടനയാണ്. ഇത്തരം പിന്തിരിപ്പൻ പ്രവണതയ്‌ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

This post was last modified on December 8, 2018 4:59 pm

Related Post
Leave a Comment