X

ഡിവൈഎസ്‌പി മുങ്ങിയത് സർവ്വീസ് റിവോൾവറുമായി; സഹായിച്ചത് പൊലീസ്

പ്രതി മധുരയിലേക്ക് കടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

വാക്കു തർക്കത്തിനിടെ യുവാവിനെ ഓടുന്ന വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പൊലീസുകാരൻ ഒളിവിൽ പോയത് സർവ്വീസ് റിവോൾവറുമായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. റിവോൾവറും തിരകളും ഇയാളുടെ പക്കലുണ്ടെന്നാണ് റിപ്പോർ‌ട്ട്.

സംഭവത്തിനു ശേഷം ഇയാൾക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കിയത് പൊലീസുകാർ തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൃത്യത്തിനു ശേഷം ഡിവൈഎസ്പി ഹരികുമാർ വാടകവീട്ടിലേക്കാണ് പോയത്. അവിടെ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും സഹായത്തിനു വിളിച്ചു. പിന്നീടാണ് ഹരികുമാർ ഒളിവിൽ പോയത്.

പ്രതി മധുരയിലേക്ക് കടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.