X

മഴയ്ക്കു പിന്നാലെ മലപ്പുറം മമ്പാട് നേരിയ ഭൂചലനം

ഭൂമിയിൽ പ്രകമ്പനമുണ്ടായത് വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയുമാണ്.

മലപ്പുറം ജില്ലയിലെ മമ്പാട് പ്രദേശത്ത് നേരിയ ഭൂചലനം. മമ്പാട് പൊങ്ങല്ലൂർ പൂച്ചപ്പാറക്കുന്നിലാണ് നേരിയ ഭൂചലനം അനുഭപ്പെട്ടത്. സംഭവത്തെത്തുടർന്ന് 73 കുടുംബങ്ങൾ വീടൊഴിഞ്ഞിട്ടുണ്ട്.

ഭൂമിയിൽ പ്രകമ്പനമുണ്ടായത് വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയുമാണ്. വീടുകൾക്ക് വിള്ളലുള്ളതായും കണ്ടെത്തി. ഏഴ് വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. രണ്ടു തവണ പ്രകമ്പനമുണ്ടായതായും അറിയുന്നു.

പ്രദേശത്ത് ജിയോളജി വകുപ്പ് പരിശോധന നടത്തി. ഭീതിയുടെ ആവശ്യമില്ലെന്നാണ് സൂചന. ശക്തമായ കാറ്റും മഴയും മൂലം ഭൂഗർഭജലത്തിൽ വ്യതിയാനം വരുന്നതു മൂലം ഉണ്ടാകുന്ന അനക്കങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച രാത്രി കനത്ത മഴക്കിടെയാണ് കനത്ത ശബ്ദത്തോടെ ഭൂചലനമുണ്ടായത്. ചുമരുകളിൽ വിള്ളൽ‌ കണ്ടതോടെ ഭൂരിഭാഗം കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് താമസം മാറ്റി.

This post was last modified on August 12, 2018 11:35 am