X

“പെണ്‍കുട്ടികൾ ചൊവ്വയിലേക്ക് പോകാൻ ഒരുങ്ങുന്ന നാട്ടിലാണ് ഇതെല്ലാം; രാജ്യം ഭരിക്കുന്ന പാർട്ടി നിയമം അട്ടിമറിക്കാൻ രംഗത്ത്” -മുഖ്യമന്ത്രി

ഒരുകൂട്ടർ കൊടിയെടുത്ത് സമരം ചെയ്യുമ്പോൾ മറ്റൊരു കൂട്ടർ കൊടിയില്ലാതെ സമരക്കാർക്കൊപ്പം ചേർ‍ന്നിരിക്കുകയാണ്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലാണ് അദ്ദേഹം സർക്കാരിന്റെ നിലപാട് ഉറച്ചതാണെന്ന് വ്യക്തമാക്കിയത്. പെണ്‍കുട്ടികൾ ചൊവ്വയിലേക്ക് പോകാൻ ഒരുങ്ങുന്ന നാട്ടിലാണ് യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് ഭരിക്കുന്ന കക്ഷി തന്നെ നിയമം അട്ടിമറിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുകൂട്ടർ കൊടിയെടുത്ത് സമരം ചെയ്യുമ്പോൾ മറ്റൊരു കൂട്ടർ കൊടിയില്ലാതെ സമരക്കാർക്കൊപ്പം ചേർ‍ന്നിരിക്കുകയാണ്. കൊടിയില്ലാത്തവർ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു. ഇവരുടെയെല്ലാം ലക്ഷ്യം ശബരിമലയെ സംഘര്‍ഷഭൂമിയാക്കുകയാണെന്നും കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ ഇല്ലാതാക്കലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആർ ബാലകൃഷ്ണപിള്ള, എഴുത്തുകാരി കെ ആർ മീര, മുൻപ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി കെ ആർ നായർ, ലോകസഭാ സെക്രട്ടറി ജനറൽ പി ഡി റ്റി ആചാരി, പ്രമുഖ എഴുത്തുകാരൻ അശോകൻ ചരുവിൽ, സ്വാമി സന്ദീപാനന്ദ ഗിരി എന്നിവർ ചർച്ചയിൽ പങ്കെടുത്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.