X

മന്ത്രി ജി സുധാകരന് ജാതിയിൽ താണവനാണെന്ന ബോധം: പിപി മുകുന്ദൻ

റിവ്യൂ ഹരജിയിന്മേൽ അയ്യപ്പന്റെ അനുഗ്രഹമുണ്ടാകുമെന്നും എല്ലാവരും ശാന്തരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി ജി സുധാകരൻ തന്ത്രിയെയും രാജകുടുംബത്തെയും വിമർശിച്ചത് ജാതിയിൽ താണവനാണെന്ന ബോധം കൊണ്ടാണെന്ന് ബിജെപിയുടെ മുൻ സെക്രട്ടറി പിപി മുകുന്ദൻ. ജാതീയമായ ‘അപകർഷതാ ബോധം’ ആണ് മന്ത്രിക്കുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സവര്‍ണ അവർണ വ്യത്യാസം ഉണ്ടാക്കാനുള്ള ശ്രമമാണ് മന്ത്രിയുടേതെന്നും അദ്ദേഹം പറഞ്ഞു.

റിവ്യൂ ഹരജിയിന്മേൽ അയ്യപ്പന്റെ അനുഗ്രഹമുണ്ടാകുമെന്നും എല്ലാവരും ശാന്തരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹര്‍ത്താലിന് കടയടക്കുന്ന ലാഘവത്തോടെയാണ് തന്ത്രി ക്ഷേത്രം അടച്ചിട്ട് പോയതെന്ന് മന്ത്രി ജി സുധാകരൻ വിമർശിച്ചിരുന്നു. പന്തളം കുടുംബത്തിന്റെ നിലപാടുകളെയും അദ്ദേഹം വിമർസിച്ചിരുന്നു. രാജാധികാരത്തിന്റെ കാലം കഴിഞ്ഞെന്ന മന്ത്രിയുടെ പ്രസ്താവനയാണ് പിപി മുകുന്ദനെ പ്രകോപിപ്പിച്ചത്.

Related Post
Leave a Comment