ശബരിമലയിൽ 52കാരിയെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് ഹോട്ടൽ ഭക്ഷണം കഴിക്കാൻ അവസരം നൽകിയ പൊലീസുകാരന് സസ്പെൻഷൻ. സുരേന്ദ്രനെ കോടതിയിൽ കൊണ്ടുപോയത് റിസർവ്വ് ഇൻസ്പെക്ടറായ ജി വിക്രമൻ നായരായിരുന്നു. ഇതിനിടയിലാണ് ഹോട്ടൽ ഭക്ഷണം കഴിക്കാൻ അവസരം നൽകിയത്. പിന്തിരിപ്പിക്കാൻ ശ്രമിച്ച മേലുദ്യോഗസ്ഥനോട് ധിക്കാരപരമായി ഇദ്ദേഹം സംസാരിക്കുകയും ചെയ്തു.
ഇൻസ്പെക്ടറുടെ അച്ചടക്കലംഘനത്തെക്കുറിച്ച് കൊല്ലം റൂറൽ എസ്പിയും കമ്മീഷണറും മേലാധികാരികൾക്ക് റിപ്പോർട്ട് നൽകി. ഇതെത്തുടർന്ന് റേഞ്ച് ഐജി മനോജ് എബ്രഹാമാണ് സസ്പെൻഷൻ ഉത്തരവിട്ടു.
കൊട്ടാരക്കര ജയിലിൽ നിന്ന് റാന്നിയിലേക്ക് കൊണ്ടുപോയപ്പോഴാണ് വിക്രമൻ നായർ സുരേന്ദ്രന് ഹോട്ടൽഭക്ഷണം നൽകിയത്.
This post was last modified on December 6, 2018 6:44 am
Leave a Comment