ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഗുജറാത്തിലെ ഉന പ്രക്ഷോഭ നായകനും എംഎൽഎയുമായ ജിഗ്നേഷ് മേവാനി. സ്ത്രീകളുടെ പുരോഗതിക്ക് നിരവധി പദ്ധതികൾ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ നിശ്ശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
ശബരിമലയിൽ ദർശനത്തിനെത്തുന്ന യുവതികളെ തടയുന്നത് ആർഎസ്എസ്സിന്റെയും ബിജെപിയുടെയും വിവരമില്ലായ്മയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്മ കാസറഗോഡ് നിന്നാരംഭിച്ച പദയാത്രയിൽ സംസാരിക്കുകയായിരുന്നു മേവാനി.
ജനാധിപത്യം സംരക്ഷിക്കുക, പ്രകൃതിയെ വീണ്ടെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നാളത്തെ ലോകം നമ്മുടേത് എന്ന സംഘടന പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സാമൂഹ്യപ്രവർത്തക മേധാ പട്കർ യാത്ര ഉദ്ഘാടനം ചെയ്തു.
Leave a Comment