നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്ര നിര്‍ദ്ദേശിച്ചു. കോടതിയില്‍ കീഴടങ്ങിയാല്‍ പോലീസിന് നാണക്കേടാകുമെന്നും എന്തുവില കൊടുത്തും ആ സാഹചര്യം ഒഴിവാക്കണമെന്നുമാണ് ഡിജിപിയുടെ നിര്‍ദ്ദേശം.
അതേസമയം പ്രതികളെ സിപിഎമ്മാണ് സംരക്ഷിക്കുന്നതെന്ന വാദം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നിഷേധിച്ചു. സനല്‍ കുമാറിന്റെ മരണം നടന്നിട്ട് ഒരാഴ്ചയായെങ്കിലും അന്വേഷണത്തില്‍ യാതൊരു പുരോഗതയുമുണ്ടായിട്ടില്ല. ഹരികുമാര്‍ തമിഴ്‌നാട്ടിലാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതേസമയം ഇന്നലെ തമിഴ്‌നാട്ടില്‍ പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റി. പോലീസില്‍ തന്നെ ഒറ്റുകാരുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഹരികുമാറിന്റെ ബന്ധുക്കളുടെയും ചില വന്‍കിട ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റിന് വഴങ്ങണമെന്ന് ഹരികുമാറിന്റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിനിടെ ഇന്നലെ സഹോദരനെയും വിവാദ ജ്വല്ലറി ഉടമ ബിനുവിന്റെ മകനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.
ഹരികുമാര്‍ തന്റെ അടുത്ത സുഹൃത്താണെന്ന ആരോപണം ആനാവൂര്‍ നാഗപ്പന്‍ നിഷേധിച്ചു. ഇന്നും ഹരികുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അന്വേഷണ സംഘത്തെ മാറ്റാനാണ് തീരുമാനം.
This post was last modified on November 11, 2018 11:04 am
Leave a Comment