X

പരിക്കേറ്റ ജിഷ്ണു പ്രണോയിയുടെ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി

നിലത്തുകിടന്ന മഹിജയെ പോലീസ് ചവിട്ടിയെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍

ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികലായവരെ പിടികൂടുന്നതിലെ അനാസ്ഥയെ തുടര്‍ന്ന് ഡിജിപി ഓഫീസിന് മുന്‍പില്‍ സമരം ചെയ്യാനെത്തിയ അമ്മ മഹിജയെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും വലിച്ചിഴക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പരിക്കേല്‍ക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്ത മഹിജയെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. നിലത്തുകിടന്ന മഹിജയെ പോലീസ് ചവിട്ടിയെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ആരോപിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളുമായി പോലീസ് മുക്കാല്‍ മണിക്കൂറോളം പോലീസ് ആസ്ഥാനത്ത് സംഘര്‍ഷമുണ്ടായിരുന്നു.

ഡിജിപി ഓഫീസിന് മുന്‍പില്‍ സമരം ചെയ്യാന്‍ പറ്റില്ലെന്ന് പോലീസ് രാവിലെ അറിയിച്ചിരുന്നെങ്കിലും സമരവുമായി മുന്‍പോട്ട് പോകാന്‍ തന്നെയായിരുന്നു ബന്ധുക്കളുടെ തീരുമാനം. തുടര്‍ന്ന് നാടകീയ സംഭവങ്ങളാണ് പോലീസ് ആസ്ഥാനത്ത് അരങ്ങേറിയത്. നടുറോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അവരെ ഇപ്പോള്‍ പൂജപ്പുര സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ നിന്നാണ് മഹിജയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

 

This post was last modified on April 5, 2017 11:22 am

Related Post
Leave a Comment