X

പൊലീസ് വാഹനത്തിലിരുന്ന് വീഡിയോ കോൾ ചെയ്യുന്ന കെവിൻ വധക്കേസ് പ്രതി; മൗനാനുവാദം നല്‍കി പൊലീസ്

ഇന്നലെ വൈകീട്ട് നാലര മണിയോടെയാണ് സംഭവം.

കെവിൻ വധക്കേസിലെ പ്രതി ഷെഫിന് ബന്ധുക്കളുമായി വീഡിയോ കോൾ ചെയ്യാൻ പൊലീസ് സഹായം നൽകിയത് വിവാദമാകുന്നു. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പിലാണ് പൊലീസിന്റെ മുന്നിൽ വെച്ച് കെവിൻ വീഡിയോ കോൾ ചെയ്തത്.

ഇന്നലെ വൈകീട്ട് നാലര മണിയോടെയാണ് സംഭവമെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. പത്തു പ്രതികളെ കോടതിയിലെത്തിച്ച സമയത്ത് ബന്ധുവായ ഒരു സ്ത്രീ ഷെഫിനെ കാണാൻ വരികയായിരുന്നു. ഇവരുടെ ഫോണിലൂടെയാണ് വീഡിയോ കോൾ നടന്നത്.

ഇവർ വീഡിയോ കോൾ ചെയ്യുന്നത് പോലീസ് കണ്ടു നിൽക്കുകയായിരുന്നു.

കെവിനെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ച ഇന്നോവ കാർ ഇന്നലെ കോടതിയിൽ ഹാജരാക്കി. ഈ കാർ മഴ കൊള്ളിക്കരുതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികളെ തെളിവെടുപ്പിനു വേണ്ടി ഈ മാസം 13 വരെ പൊലീസിന് വിട്ടു നൽകിയിട്ടുണ്ട്.

This post was last modified on June 9, 2018 7:48 am

Related Post
Leave a Comment