X

സംവിധായകൻ കെ.കെ.ഹരിദാസ് അന്തരിച്ചു

ഫെഫ്ക ഡയറക്ടേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്നു കെകെ ഹരിദാസ്. പത്തനംതിട്ടയാണ് ഹരിദാസിന്റെ സ്വദേശം.

മലയാളത്തിലെ ശ്രദ്ധേയ സംവിധായകന്‍ കെ.കെ ഹരിദാസ് അന്തരിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 20 ല്‍ അധികം ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കിയിട്ടുളള സംവിധായകനായിരുന്നു ഹരിദാസ്. ഹരിദാസ് തമ്പി കണ്ണന്താനം,വിജി തമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം വര്‍ഷങ്ങളോളം സഹസംവിധായകനായി പ്രവർത്തിച്ച ഹരിദാസ് ജയറാമിനെ നായകനാക്കിയുളള വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2015 ൽ പുറത്തിറങ്ങിയ 3 വിക്കറ്റിന് 365 റൺസ് എന്ന ചിത്രമാണ് ഹരിദാസിന്റെ അവസാന ചിത്രം.

ദിലിപിനെ നായകനാക്കിയുളള കൊക്കരക്കോ, കല്ല്യാണപ്പിറ്റേന്ന്, കാക്കക്കും പൂച്ചയ്ക്കും കല്യാണം തുടങ്ങിയ സിനിമകളും ഹരിദാസ് സംവിധാനം ചെയ്തിരുന്നു. ഒന്നാം വട്ടം കണ്ടപ്പോള്‍, പഞ്ച പാണ്ഡവര്‍ ,കിണ്ണം കട്ട കള്ളന്‍ തുടങ്ങിയവയാണ് ഹരിദാസിന്റെതായി പുറത്തിറങ്ങിയ മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍. ഫെഫ്ക ഡയറക്ടേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്നു കെകെ ഹരിദാസ്. പത്തനംതിട്ടയാണ് ഹരിദാസിന്റെ സ്വദേശം. ഭാര്യ അനിത ഹരിദാസ്,മക്കള്‍ ഹരിതാ ഹരിദാസ് ,സൂര്യ ഹരിദാസ്. ജനപ്രിയ നായകൻ ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസിന്റെ ‘കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം’ എന്ന ചിത്രത്തിലായിരുന്നു.

This post was last modified on August 26, 2018 3:39 pm