X

“മോദിജി പ്രധാനമന്ത്രി, യോഗിജി മുഖ്യമന്ത്രി; എന്നിട്ടും രാമൻ ടെന്റിൽ കഴിയുന്നു”: ബിജെപി എംഎൽഎ

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആയിട്ടും രാമക്ഷേത്രം നിർമിക്കാൻ കഴിയാത്തതിനെ വിമർശിച്ച് ബിജെപി എംഎൽഎ രംഗത്ത്. ഉത്തർപ്രദേശിലെ ബാല്ലിയ മണ്ഡലത്തിലെ എംഎല്‍എ സുരേന്ദ്ര സിങ്ങാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. “മോദിജി പ്രധാനമന്ത്രിയും യോഗിജി മുഖ്യമന്ത്രിയുമാണ്; പക്ഷെ രാമൻ ഇപ്പോഴും ടെന്റിൽത്തന്നെ കഴിയുന്നു” എന്നായിരുന്നു സിങ്ങിന്റെ വാക്കുകൾ. അയോധ്യയിൽ രാമവിഗ്രഹം ഒരു ടെന്റിൽ സ്ഥാപിച്ച കാര്യമാണ് സിങ് സൂചിപ്പിക്കുന്നത്.

മോദിജിയും യോഗിജിയും ഹിന്ദു വിശ്വാസികളാണെങ്കിലും അവരുടെ അധികാരത്തിൻ കീഴിലും രാമൻ ടെന്റിൽ കഴിയേണ്ടിവരുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അയോധ്യയിൽത്തന്നെ രാമക്ഷേത്രം സ്ഥാപിക്കാനുള്ള സാഹചര്യം ഇവർ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ദൈവം ഭരണഘടനയ്ക്കും മുകളിലാണ്. രാമക്ഷേത്രം നിർമിക്കുന്നതിൽ ഇനിയും അമാന്തം വന്നുകൂടാ” -സിങ് പറഞ്ഞു.

This post was last modified on November 18, 2018 11:42 am

Related Post
Leave a Comment