X

‘ഒരു ദിവസം നീ എന്റെ കൈകൊണ്ട് മരിക്കും’: എൻഡിടിവി അവതാരകൻ രവിഷ് കുമാറിന് വധഭീഷണി

'രവീഷ് കുമാർ കേൾക്കാൻ വേണ്ടിയാണ് പറയുന്നത്. ഒരു ദിനം നീ എന്റെ കൈകൊണ്ട് മരിക്കും.'

എൻ‌ഡിടിവി ചാനൽ അവതാരകനായ രവിഷ് കുമാറിന് വധഭീഷണി. ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് വധഭീഷണി വന്നിരിക്കുന്നത്.

രവീഷ് കുമാറിനെ ലക്ഷ്യം വെച്ച് ഒരാൾ സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ എൻഡിടിവി പുറത്തു വിട്ടിട്ടുണ്ട്. ‘രവീഷ് കുമാർ കേൾക്കാൻ വേണ്ടിയാണ് പറയുന്നത്. ഒരു ദിനം നീ എന്റെ കൈകൊണ്ട് മരിക്കും. മരിക്കരുതെന്നുണ്ടെങ്കിൽ താൻ തന്റെ വീടായ പാകിസ്താനിലേക്ക് പോകണം’ എന്ന് വീഡിയോയിൽ പറയുന്നുണ്ട്.

രാജ്യം, വളരുന്ന അസഹിഷ്ണുതയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രാഷ്ട്രീയസാഹചര്യവും ചർച്ച ചെയ്യുന്ന ഘട്ടത്തിൽ മാധ്യമപ്രവർത്തകർ എങ്ങനെയാണ് തള്ളിനീക്കുന്നതെന്ന് ഈ വീഡിയോ തുറന്നു കാണിക്കുന്നുണ്ടെന്ന് എൻഡിടിവി ചാനൽ തങ്ങളുടെ ട്വിറ്റർ പേജിൽ പറഞ്ഞു.

ഇന്ന് രാത്രിയിൽ ഈ വിഷയത്തിൽ ചർച്ച നടക്കുമെന്ന സൂചനയും എൻഡിടിവി പോസ്റ്റിലുണ്ട്.

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ വാദങ്ങളുയർത്താറുള്ള മാധ്യമനപ്രവർത്തകരിലൊരാളാണ് രവീഷ് കുമാർ. രാജ്യത്തെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാൻ വാർത്താ ചാനലുകളെയടക്കം വിധ്വംസക ശക്തികൾ ഉപയോഗിക്കുന്നുണ്ടെന്ന് രാവിഷ് കഴിഞ്ഞയാഴ്ച പറഞ്ഞത് വാർത്തയായിരുന്നു. ഹിന്ദി ടെലിവിഷൻ മാധ്യമപ്രവർത്തകരിൽ പ്രമുഖരുടെ കൂട്ടത്തിലാണ് രവീഷിന്റെയും സ്ഥാനം. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കുന്ന താരതമ്യേന കുറവായ ഉത്തരേന്ത്യൻ മാധ്യമപ്രവർത്തകരിലൊരാളാണ് രവീഷ്.

This post was last modified on May 25, 2018 12:52 pm