X

ഹർത്താലിനെതിരെ ഒടിയന് ടിക്കറ്റെടുത്തവരുടെ പ്രതിഷേധം; ബിജെപി ഫേസ്ബുക്ക് പേജിൽ പൊങ്കാല

വേണുഗോപാലൻ നായർ എന്ന തിരുവനന്തപുരം പേരൂർക്കട സ്വദേശി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഒടിയൻ സിനിമയ്ക്ക് ടിക്കറ്റ് റിസർവ്വ് ചെയ്തവർ രംഗത്ത്. ബിജെപി കേരളം എന്ന പേജിലും ഒടിയൻ സിനിമയുടെ ഫേസ്ബുക്ക് പ്രമോഷൻ പേജിലുമാണ് കമന്റുകളുമായി ഇവർ എത്തിയിരിക്കുന്നത്. തുമ്മിയാൽ പ്രഖ്യാപിക്കുന്ന ഹർ‌ത്താലിന്റെ പേരിൽ സിനിമ കാണാൻ പോകാതിരിക്കാൻ പറ്റില്ലെന്നാണ് ടിക്കറ്റെടുത്തവരുടെ പ്രതികരണം.

നാളെയാണ് (ഡിസംബർ 14) ഒടിയൻ റിലീസാകുന്നത്. വൻ ബജറ്റിലൊരുങ്ങുന്ന ചിത്രം മോഹൻലാൽ, മഞ്ജു വാര്യർ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഒടിയന്‍ അവസാനത്തെ വമ്പന്‍ റിലീസ് ആകുമോ?

മോഹൻലാൽ ഫാന്‍സിലൊരാളുടെ കമന്റ് ഇപ്രകാരമാണ്: “ഞാൻ ഒരു ബിജെപിക്കാരൻ ആണ്. നാളെ ഹർത്താൽ നടന്ന് ഒടിയന്റെ ഷോയ്ക്ക്‌ വല്ലതും സംഭവിച്ചാൽ എന്റെ ജീവിതത്തിൽ ഞാൻ ബീജെപിക്ക്‌ വോട്ട്‌ ചെയ്യില്ല. ശബരിമല അയ്യപ്പനാണെ സത്യം.” മറ്റൊരാളുടെ കമന്റ് ഇങ്ങനെ: “ഹർത്താൽ ആണ് മാങ്ങാത്തൊലി ആണെന്ന് പറഞ്ഞത് ഒടിയൻ കാണാൻ പോവുന്ന പിള്ളേരെ തൊട്ടാൽ ബിജെപി ഒരു ഓർമ മാത്രം ആയിമാറും കേരളത്തിൽ.”

“ഒടിയന്റെ ഫാൻസ്‌ ഷോയ്ക്ക്‌ ടിക്കേറ്റെടുത്തവരുടെ പകുതി പോലും അംഗസംഖ്യയില്ലാത്തപാർട്ടിയായ ബിജെപിയുടെ ഹർത്താൽ ജനങ്ങൾ അതിജീവിക്കും” എന്നാണ് വേറൊരു കമന്റ്.

അതെസമയം ജീവിതം മടുത്തതു കൊണ്ടാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന വേണുഗോപാലൻ നായരുടെ മരണമൊഴി പുറത്തു വന്നിട്ടുണ്ട്. ഡോക്ടർക്കും മജിസ്ട്രേറ്റിനും നൽകിയ മരണമൊഴിയാണ് പുറത്തു വന്നിരിക്കുന്നത്.

ഒടിയന്‍ റിലീസിനു മുന്‍പേ 100 കോടി നേടിയോ? അണിയറക്കാര്‍ പറയുന്ന കണക്ക് ഇങ്ങനെ

‘വിശ്വാസ സംരക്ഷണത്തിനാ’യി ആത്മഹത്യ ചെയ്തയാൾ കമ്മ്യൂണിസ്റ്റ് കുടുംബാംഗ’മെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട്

വേണുഗോപാലൻ നായര്‍ ആത്മഹത്യ ചെയ്തത് ജീവിതം മടുത്തതിനാലെന്ന് മരണമൊഴി; ഹർത്താലാഹ്വാനം നടത്തിയ ബിജെപി വെട്ടിലായി

This post was last modified on December 13, 2018 7:58 pm