X

ഐശ്വര്യം നിറഞ്ഞ യാത്രയ്ക്ക് 6 നാണയങ്ങൾ വിമാനത്തിന്റെ എന്‍ജിനിലേക്കിട്ടു; സ്ത്രീ പിടിയിൽ

നൂറോളം പേർ ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു

യാത്ര ഐശ്വര്യപൂർണമാകാൻ വിമാനത്തിന്റെ എൻജിനിലേക്ക് നാണയം എറിഞ്ഞ സ്ത്രീയെ പൊലീസ് പിടികൂടി. വിമാനയാത്ര മണിക്കൂറുകളോളം വൈകി. ആറ് നാണയങ്ങളാണ് ഇവർ എൻജിനുള്ളിലേക്ക് എറിഞ്ഞത്.

നൂറോളം പേർ ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. ഇവരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കേണ്ടി വന്നു. ചൈനയിലെ ഹോഹോട്ട് വിമാനത്താവളത്തിൽ വെച്ച് ടിയാൻജിൻ എയർലൈന്‍സിന്റെ വിമാനമാണ് യാത്രക്കാരിയുടെ ഭക്ത്യാധിക്യം വിനയായത്.

പിടിയിലായ സ്ത്രീ നാണയങ്ങൾ എൻജിനിലേക്ക് എറിയുന്നത് ഒരു വിമാനജീവനക്കാരൻ കണ്ടതിനാലാണ് ദുരന്തസാധ്യത ഒഴിവായത്. പത്തു ദിവസത്തെ തടവുശിക്ഷ സ്ത്രീക്ക് ഉടൻ ലഭിച്ചതായി അറിയുന്നു. മറ്റ് നിയമനടപടികൾ വെളിവായിട്ടില്ല.