ശബരിമല കർമസമിതിയുടെ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ മാതാ അമൃതാനന്ദമയിയെ സിപിഎം ക്രൂരമായി വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമൃതാനന്ദമയിയെ വിമർശിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയും നടപടിയോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതെസമയം ശബരിമല കർമസമിതിയുടെ പരിപാടിയിൽ അമൃതാനന്ദമയിക്ക് പങ്കെടുക്കാതിരിക്കാമായിരുന്നെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു
മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതി യോഗത്തിന്റെ വേദി പങ്കിട്ടതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. ‘നാം മുന്നോട്ട്’ എന്ന പേരിൽ മുഖ്യമന്ത്രി നടത്തിവരുന്ന പ്രതിവാര സംവാദ പരിപാടിയിലായിരുന്നു ഈ പ്രതികരണം. അമൃതാനന്ദമയിയെ ആരാധിക്കുന്നവരും സ്നേഹിക്കുന്നവരും കേരളത്തിനകത്തും പുറത്തുമുണ്ട്. അവർക്കുപോലും അമൃതാനന്ദമയി ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്തത് ഇഷ്ടമായിട്ടില്ലെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
പ്രതിച്ഛായ കാക്കാൻ അമൃതാനന്ദമയിക്കറിയാമെന്ന് ചിദാനന്ദപുരി; പിണറായി വിഡ്ഢിത്തം പറയുന്നു