X

‘സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി’ ; കോടതി നടപടികൾ ഇനി തത്സമയം

സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി എന്ന സുതാര്യതയെപ്പറ്റിയുള്ള ആലങ്കാരിക പ്രയോഗത്തോടെയാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

സുപ്രീം കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി വിധി. പ്രധാന കേസുകളിലെ നടപടികൾ സംപ്രേക്ഷണം ചെയ്യാം. സംപ്രേക്ഷണം ആവശ്യപ്പെട്ടുളള ഹർജികൾ കോടതി അംഗീകരിച്ചു. തത്സമയ സംപ്രേക്ഷണം പൊതുതാല്പര്യം മുൻനിർത്തി സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്നും കോടതി അറിയിച്ചു.

സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി എന്ന സുതാര്യതയെപ്പറ്റിയുള്ള ആലങ്കാരിക പ്രയോഗത്തോടെയാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

തത്സമയ സംപ്രേഷണം കാലത്തിന്റെ ആവശ്യകതയാണെന്നും കോടതിമുറികളിലെ ഞെരുക്കം ഒഴിവാക്കുക മാത്രമല്ല ‘തുറന്ന കോടതി’ എന്ന ആശയം പ്രാവര്‍ത്തികമാവുക കൂടി ചെയ്യുമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.