X

സരിതയുടെ കത്തില്‍ പേരുള്ളവര്‍ക്കെതിരെ ബലാത്സംഗ കേസും

ഉമ്മന്‍ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സരിത പറഞ്ഞിരുന്നു

ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സരിത നായരുടെ കത്തില്‍ പേരുള്ളവര്‍ക്കെതിരെ ബലാത്സംഗത്തിനും സ്ത്രീ പീഡനത്തിനും കേസെടുക്കാന്‍ മന്ത്രിസഭ ശുപാര്‍ശചെയ്തു. അട്ടക്കുളങ്ങര സബ് ജയിലില്‍ വെച്ചാണ് സരിത വിവാദ കത്ത് എഴുതിയത്. ഉമ്മന്‍ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സരിത പറഞ്ഞിരുന്നു. 2016 ഏപ്രില്‍ മൂന്നിന് ഏഷ്യാനെറ്റ് ന്യൂസിനോടാണ് സരിത വെളിപ്പെടുത്തല്‍ നടത്തിയത്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചാണ് ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചതെന്നാണ് സരിത പറഞ്ഞത്.

നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍, മന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ പേരുകള്‍ സരിതയുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. സംസ്ഥാന മന്ത്രിയുടെ വസതിയില്‍ വെച്ച് മുന്‍ കേന്ദ്രമന്ത്രി തന്നെ ബലാത്സംഗം ചെയ്തു എന്നു സരിത കത്തില്‍ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രിമാര്‍ക്ക് കാഴ്ച വെയ്ക്കാന്‍ ഒരു മന്ത്രിയുടെ പി എ സമീപിച്ചു എന്നും സരിത കത്തില്‍ പരാമര്‍ശിച്ചിരുന്നു.

സരിത ജയിലില്‍ നിന്നും പുറത്തിറങ്ങിയത്തിന് ശേഷമാണ് കത്ത് പുറത്തുവന്നത്. ഏഷ്യാനെറ്റിന്റെ കൈവശമുള്ള കത്ത് സരിത 2013 മാര്‍ച്ച് 19-ന് എഴുതിയതാണെന്ന് അവര്‍ സമ്മതിച്ചിരുന്നു. അതില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ തന്റെ കുടുംബത്തേയും കുട്ടികളേയും കരുതി പുറത്തുവിടരുതെന്നും സരിത ഏഷ്യാനെറ്റിനോട് അപേക്ഷിക്കുകയുണ്ടായി. കത്ത് സോളാര്‍ കമ്മീഷന് നല്‍കാതിരുന്നത് അപമാനം ഭയന്നാണെന്ന് സരിത പറഞ്ഞിരുന്നു.

This post was last modified on October 11, 2017 12:25 pm

Related Post
Leave a Comment