X

മസ്‌കറ്റ് നഗരസഭയുടെ സേവനങ്ങള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍

നഗരസഭാ ഇലക്ട്രോണിക് സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്

ഒമാന്റെ തുറമുഖ തലസ്ഥാനമായ മസ്‌കറ്റ് നഗരസഭയുടെ സേവനങ്ങള്‍ക്ക് നേരിട്ട് ഓഫീസുകളില്‍ എത്തേണ്ട കാര്യമില്ല. ഇതിനായി ബലദിയത്തി എന്ന പേരിലുള്ള വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും നഗരസഭ പുറത്തിറക്കി. കെട്ടിട അനുമതി, വാടക കരാര്‍, നഗരസഭാ പെര്‍മിറ്റ്, കാര്‍ പാര്‍ക്കിംഗ് പണമടക്കല്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ വെബ്‌സൈറ്റ് മുഖേനയോ ആപ്ലിക്കേഷന്‍ല വഴിയോ നടത്താന്‍ സാധിക്കും.

ഇലക്ട്രോണിക് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിഭാഗങ്ങളെ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. നഗരസഭാ ഓഫിസില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനും കാലാതാമസം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ജനങ്ങളുടെ സമയവും അധ്വാനവും ലാഭിക്കുന്നതിന് ആപ്ലിക്കേഷന്‍ ഉള്‍പ്പടെയുള്ളവ ഗുണം ചെയ്യുമെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.

നഗരസഭാ ഇലക്ട്രോണിക് സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെ ഈ കാമ്പയിന്‍ തുടരും.

 

This post was last modified on October 11, 2017 10:37 am