X

“ഇന്ത്യ സ്വീകരിക്കുമെങ്കിൽ ഐക്യരാഷ്ട്രസഭ കേരളത്തിന് സഹായം നൽ‌കും; യുഎഇ സഹായം കേന്ദ്രം അഭിമാനപ്രശ്നമാക്കരുത്”: ശശി തരൂർ

ഇന്ത്യ വിദേശസഹായം തേടാൻ തയ്യാറാകണമെന്നും ശശി തരൂർ പറഞ്ഞു.

SHASHI THAROOR AT THE LITERARY MEET AT KOLKATA BOOK FAIR ON FRIDAY. EXPRESS PHOTO BY SUBHAM DUTTA. 01.02.13

കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലും പുനർനിർമാണ പ്രവർത്തനങ്ങളിലും ഐക്യരാഷ്ട്രസഭ സഹായം നൽകാൻ തയ്യാറാണെന്ന് മുൻ യുഎൻ‌ ഉദ്യോഗസ്ഥൻ കൂടിയായ തിരുവനന്തപുരം എംപി ശശി തരൂർ പറഞ്ഞു. ഇന്ത്യയാണ് സഹായം തേടേണ്ടത്.

ഇന്ത്യ വിദേശസഹായം തേടാൻ തയ്യാറാകണമെന്നും ശശി തരൂർ പറഞ്ഞു. കേരളത്തിന് യുഎഇ അടക്കമുള്ള രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വിദേശസഹായം വേണ്ടെന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചു നിൽക്കുകയാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

കേരളത്തിന് അർഹമായത് കേന്ദ്രം നൽകുമെന്ന് മുന്നനുഭവങ്ങൾ വെച്ച് പ്രതീക്ഷ തീരെയില്ലെന്ന് തരൂർ പറഞ്ഞു. സഹായം ലഭ്യമാക്കാൻ രാജ്യാന്തര സഹായം ലഭ്യമാക്കാന്‍ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎഇ സഹായം സ്വീകരിക്കുന്നതിനെ കേന്ദ്രം അഭിമാനപ്രശ്നമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.