X

ജിപിഎസ് നിർബന്ധമാക്കുന്നതിനെതിരെ മോട്ടോർവാഹന പണിമുടക്ക്

ജൂണ്‍മാസം ഒന്നാംതിയ്യതി മുതലാണ് പൊതുഗതാഗത വാഹനങ്ങളിലെല്ലാം ജിപിഎസ് നിർബന്ധമാക്കിയത്.

വാഹനങ്ങളിൽ ജിപിഎസ് സംവിധാനം നിർബന്ധമാക്കുന്നതിനെതിരെ പണിമുടക്ക് സംഘടിപ്പിക്കുമെന്ന് മോട്ടോർവാഹന സംരക്ഷണ സമിതി. ഇന്ന് തൃശ്ശൂരിൽ നടന്ന യോഗത്തിലാണ് തീരുമാനം. ബസ്സ്, ഓട്ടോറിക്ഷ, ലോറി, ഇതര ടാക‍്സി വാഹനങ്ങൾ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ജൂൺ 18നാണ് പണിമുടക്ക്.

ജൂണ്‍മാസം ഒന്നാംതിയ്യതി മുതലാണ് പൊതുഗതാഗത വാഹനങ്ങളിലെല്ലാം ജിപിഎസ് നിർബന്ധമാക്കിയത്. തുടക്കത്തിൽ ഇതത്ര കർശനമാക്കേണ്ടതില്ലെന്നാണ് തീരുമാനം. ഉപകരണങ്ങൾ വേണ്ടത്ര വിപണിയിൽ ലഭ്യമല്ലാത്ത പ്രശ്നം വാഹന ഉടമകളും ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്ത് ആകെ 30 ലക്ഷത്തോളം വാഹനങ്ങളുണ്ട്. ഇതില്‍ 10,000 വാഹനങ്ങളിൽ മാത്രമേ ജിപിഎസ്സുള്ളൂ. 23 കമ്പനികളുടെ ഉപകരണങ്ങൾക്കാണ് മോട്ടോർലവാഹന വകുപ്പിന്റെ അംഗീകാരമുള്ളത്. മത്സരം മുറുകിയതോടെ ഉപകരണത്തിന്റെ വില കുറഞ്ഞിട്ടുണ്ടെങ്കിലും 5000 രൂപയെങ്കിലും ചെലവാക്കിയാലേ ഒരെണ്ണം കിട്ടൂ.

സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ജിപിഎസ് സംവിധാനം ഉറപ്പാക്കുന്നത്. വാഹനത്തിന്റെ സഞ്ചാരമാർഗം, വേഗം തുടങ്ങിയവയെല്ലാം ട്രാക്ക് ചെയ്യുക എളുപ്പമാകും.

This post was last modified on June 12, 2019 3:02 pm