വിഷുദിവസം ക്ഷേത്രത്തിൽ പോയി കണികാണാൻ ഉണർന്നതിനു ശേഷം കണ്ണ് തുറന്നില്ലെന്ന് തൃശ്ശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളിലായതിനാല്‍ ഇത്തവണ താൻ വീട്ടിൽ കണിയൊരുക്കിയിരുന്നില്ല. ക്ഷേത്രത്തിൽ പോയാണ് കണികണ്ടത്.
പ്രഭാതകർമങ്ങൾ ചെയ്യുമ്പോൾ താൻ കണ്ണ് തുറന്നിരുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്നീട് ക്ഷേത്രത്തിലേക്കും കണ്ണടച്ചാണ് പോയത്. തിരുവമ്പാടി ക്ഷേത്രത്തിലാണ് കണി നിശ്ചിയിച്ചിരുന്നത്. അവിടെയെത്തും വരെ കണ്ണ് തുറന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനു വേണ്ടി തന്റെ ‘ഹൃദയക്കണ്ണ്’ സമർപ്പിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപി പ്രവർത്തകരുടെ ഊർജം വർധിചത്ചു വർധിച്ച് നല്ലൊരു ‘ക്ലൈമാക്സ്’ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment