ഇത്തവണയും ബംഗാളി സിനിമാതാരങ്ങൾ തൃണമൂൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചു. മിമി ചക്രബർത്തി, നുസ്രത്ത് ജഹാൻ, ശതാബ്ധി റോയ്, ദീപക് അധികാരി തുടങ്ങിയ നടീനടന്മാരാണ് രംഗത്തുള്ളത്. ഇവരിൽ ശതാബ്ധി റോയ്, ദീപക് അധികാരി എന്നിവർ നിലവിൽ എംപിമാരാണ്. ജാദവ്പൂർ മണ്ഡലത്തിൽ നിന്നാണ് മിമി മത്സരിക്കുന്നത്. നുസ്രത്ത് ബസിറാത്ത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുവും ഹാർവാർഡിലെ ചരിത്ര പ്രൊഫസറുമായ സുഗത ബോസും മത്സര രംഗത്തുണ്ട്. അതെസമയം നേരത്തെ എംപിമാരായിരുന്ന സിനിമാതാരങ്ങൾ രണ്ടുപേരെ ഒഴിവാക്കിയിട്ടുമുണ്ട്. സന്ധ്യ റോയ്, തപസ് പോൾ എന്നിവരെ ആരോഗ്യ കാരണങ്ങളാലാണ് ഒഴിവാക്കിയിരിക്കുന്നത്.
സ്ഥാനാർത്ഥി പട്ടികയിൽ എട്ടോളം സിറ്റിങ് എംപിമാരെ തൃണമൂൽ കൈവിട്ടിട്ടുണ്ട്. 2014ൽ മികച്ച വിജയം കൈവരിച്ച എംപിമാർ ഇത്തവണയും പട്ടികയിലുണ്ട്. പാർട്ടിയുടെ ജനറൽ സെക്രട്ടറി സുബ്രത ബക്ഷിയും ഇത്തവണ മത്സരിക്കുന്നില്ല.
Leave a Comment