കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്ന കോൺഗ്രസ്സ് നേതാവ് ടോം വടക്കൻ വലിയ നേതാവൊന്നുമല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഛത്തിസ്ഗഢിൽ പ്രചരാണറാലിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
പുൽവാമ ആക്രമണത്തിൽ കോൺഗ്രസ്സെടുത്ത നിലപാടിൽ പ്രതിഷേധിച്ചാണ് എഐസിസി മുൻ വക്താവ് ടോം വടക്കൻ പാർട്ടി വിട്ടത്. താൻ പാർട്ടിയിൽ ഒരു അഭിഭാഷകന്റെ റോളാണ് എടുത്തിരുന്നതെന്നും കോൺഗ്രസ്സ് എഴുതിത്തന്ന സ്ക്രിപ്റ്റ് വായിക്കുക മാത്രമേ താൻ ചെയ്തിരുന്നുള്ളൂവെന്നും വടക്കൻ പറഞ്ഞിരുന്നു.
അതെസമയം വടക്കൻ വലിയ നേതാവല്ലെന്ന രാഹുലിന്റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി എംപി രാകേഷ് സിൻഹ രംഗത്തെത്തി. വടക്കൻ വലിയ നേതാവല്ലെങ്കിൽ ആരാണ് കോൺഗ്രസ്സിലെ വലിയ നേതാവെന്ന് അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ടോം വടക്കൻ ബിജെപിയിൽ ചേരുകയാണെന്ന പ്രഖ്യാപനം നടത്തിയത്. തൊട്ടു മുമ്പത്തെ ദിവസം വരെ ബിജെപിക്കെതിരെ ട്വീറ്റുകളും റീട്വീറ്റുകളും ചെയ്തു കൊണ്ടിരുന്ന വടക്കന്റെ പാർട്ടി മാറല്‍ കോൺഗ്രസ്സിനെ ഞെട്ടിച്ചിട്ടുണ്ട്.
This post was last modified on March 15, 2019 3:40 pm
Leave a Comment