X

ശബരിമല സമരപ്പന്തലിനു മുന്നിൽ തീ കൊളുത്തി ആത്മഹത്യ; നാളെ ബിജെപി ഹർത്താൽ‌

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പിൽ ഒരാൾ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നാളെ സംസ്ഥാന വ്യാപകമായി ഹർത്താൻ ആചരിക്കും. തിരുവനന്തപുരം പേരൂർക്കട മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ എന്നയാൾസി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന പന്തലിന് എതിര്‍വശത്ത് വച്ചാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്തയാൾ കമ്മ്യൂണിസ്റ്റ് കുടുംബാംഗമാണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് പറഞ്ഞിരുന്നു. വേണുഗോപാലൻ നായർ ബിജെപി പ്രവർത്തകനാണെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.

ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ശബരിമല തീർത്ഥാടകരെ ഒഴിവാക്കുമെന്നും അറിയിപ്പുണ്ട്.

‘വിശ്വാസ സംരക്ഷണത്തിനാ’യി ആത്മഹത്യ ചെയ്തയാൾ കമ്മ്യൂണിസ്റ്റ് കുടുംബാംഗ’മെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട്

This post was last modified on December 13, 2018 7:03 pm