X

പശ്ചിമബംഗാളിലും ത്രിപുരയിലും നിപ ജാഗ്രതാനിർദ്ദേശം

എല്ലാ ജില്ലകളിലും പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് ബംഗാൾ, ത്രിപുര സർക്കാരുകൾ ഉത്തരവിട്ടിട്ടുണ്ട്.

ബംഗ്ലാദേശിൽ നിപ വൈറസ് ബാധയെ തുടർന്ന് 5 പേർ മരിച്ച സാഹചര്യത്തിൽ അതിർത്തിപ്രദേശങ്ങളായ പശ്ചിമബംഗാളിലും ത്രിപുരയിലും ജാഗ്രതാനിർദ്ദേശം. ഈ സംസ്ഥാനങ്ങളുടെ ബംഗ്ലാദേശ് അതിർത്തി പ്രദേശത്തു തന്നെയാണ് അഞ്ചുപേർ മരിച്ചതെന്ന് റിപ്പോർ‌ട്ടുകൾ പറയുന്നുണ്ട്. കഴിഞ്ഞ മാസമായിരുന്നു പനി ബാധിച്ചുള്ള ഇവരുടെ മരണം. ഇപ്പോഴാണ് നിപ ബാധയാണ് കാരണമെന്ന് സ്ഥിരീകരിച്ചത്. ഇതിനിടയിൽ ഈ രോഗം പലരിലേക്ക് വ്യാപിച്ചിരിക്കാമെന്ന് ആശങ്കയുണ്ട്.

എല്ലാ ജില്ലകളിലും പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് ബംഗാൾ, ത്രിപുര സർക്കാരുകൾ ഉത്തരവിട്ടിട്ടുണ്ട്. വവ്വാലുകൾ വഴിയാണ് നിപ മനുഷ്യരിലേക്ക് പകരുന്നത്.