X

ഫേസ്ബുക്കില്‍ സജീവമായി വി.എസ് അച്യുതാനന്ദന്‍; ആദ്യ പോസ്റ്റ് മോദിക്കെതിരെ

മത ജാതി വൈരങ്ങൾ ജനങ്ങൾക്കിടയിൽ പടർത്തുന്ന വർഗ്ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഫേസ്ബുക്കില്‍ സജീവമായി വി.എസ് അച്യുതാനന്ദന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നിര്‍ജീവമായിരുന്ന ഫേസ്ബുക്ക് പേജ് ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് വീണ്ടും ആക്ടീവ് ആയത്.

2016-ല്‍ അവസാന പോസ്റ്റിട്ട് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിഞ്ഞ വി.എസ് മോദിക്കെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് തന്റെ തിരിച്ചു വരവ് അറിയിച്ചിരിക്കുന്നത്.

‘നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധാരികള്‍ക്കും ശിങ്കിടി മുതലാളികള്‍ക്കും വിറ്റു കൊണ്ടിരിക്കുകയാണെന്ന്’ ഉന്നയിച്ചു കൊണ്ടാണ് വി.എസിന്റെ പോസ്റ്റ്.

പോസ്റ്റ് വായിക്കാം,

‘നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികൾക്കും ശിങ്കിടി മുതലാളികൾക്കും വിറ്റുകൊണ്ടിരിക്കുകയാണ്. തകരുന്ന സമ്പദ് വ്യവസ്ഥയുടെയും കൊടികുത്തി വാഴുന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും വിള്ളലുകളിലൂടെ, ഫിനാൻസ് മൂലധന ശക്തികള്‍ കടന്നു കയറി അധികാരമുറപ്പിക്കുകയാവും ഫലം. നൂറ്റാണ്ടുകൾ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു. മത ജാതി വൈരങ്ങൾ ജനങ്ങൾക്കിടയിൽ പടർത്തുന്ന വർഗ്ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്.
രാജ്യം പൂർണ്ണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ്, തകർക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിർണ്ണായക പോരാട്ടമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം.’

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

This post was last modified on March 22, 2019 8:38 pm

Related Post
Leave a Comment