X
    Categories: News

രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി


അഴിമുഖം പ്രതിനിധി

രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമയുടെ വിവാദ പ്രസ്താവന. മറ്റെവിടെയും സ്ത്രീകൾക്ക് ഇതിനു തടസ്സമില്ല എന്നാല്‍ അതൊരിക്കലും ഇന്ത്യയിൽ അംഗീകരിക്കാനാവില്ലെന്നും ബിജെപി നേതാവുകൂടിയായ മന്ത്രി വ്യക്തമാക്കി. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

ജൈനമത ഉൽസവത്തോടനുബന്ധിച്ച് മാംസ നിരോധനം ഏർപ്പെടുത്തിയതിൽ എന്താണ് തെറ്റെന്നും ചില പ്രത്യേക സമുദായങ്ങളോടുള്ള ആദരവിന്റെ സൂചകമായി കുറച്ചു ദിവസത്തേക്കുള്ള ചെറിയ ത്യാഗമാണ് ഇതെന്നും മന്ത്രി സൂചിപ്പിച്ചു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിനെക്കുറിച്ചുള്ള ഇദ്ധേഹത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു.

This post was last modified on September 19, 2015 6:56 am