X

മാവോയിസ്റ്റുകളുടെ മൃതദേഹം വെള്ളിയാഴ്ച വരെ സൂക്ഷിക്കും

അഴിമുഖം പ്രതിനിധി

നിലമ്പൂര്‍ വനമേഖലയില്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം വെള്ളിയാഴ്ച(ഒമ്പതുവരെ) വരെ സൂക്ഷിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെയും അജിതയുടെയും(കാവേരി) മൃതദേഹം സൂക്ഷിക്കുക. മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് കുപ്പു ദേവരാജിന്റെ മൃതദേഹം കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും രണ്ടു ദിവസംകൂടി മോര്‍ച്ചറിയില്‍ സുക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ ഡി ശ്രീധരന്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് തീരുമാനം.

മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിസി സജീവനുമാണ് ശ്രീധരന്‍ അപേക്ഷനല്‍കിയത്. അജിതയുടെ മൃതദേഹം കാണാനോ ഏറ്റെടുക്കാനോ ബന്ധുക്കള്‍ എത്തിയിട്ടില്ല. ഈ മൃതദേഹം പോലീസ് തന്നെ സംസ്‌കരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കുപ്പുദേവരാജിന്റെ മൃതദേഹം രണ്ടു ദിവസം കൂടി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന സാഹചര്യത്തില്‍ അജിതയുടെ മൃതദേഹവും സൂക്ഷിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

This post was last modified on December 27, 2016 2:14 pm

Related Post
Leave a Comment